കാലടി : കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട മൂന്നു പോത്തുകളെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കാലടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പിരാരൂർ കുറ്റ്യാലിക്കൽ തോട്ടിലാണ് പോത്തുകൾ ഒഴുക്കിൽപ്പെട്ടത്. തോടിന് ഇരുപതിടിയോളം ആഴമുണ്ട്. തൊഴുത്തങ്ങൽപടവിൽ ചന്ദ്രന്റെ ഉടമസ്ഥതയിലിലുള്ള പോത്തുകളെയാണ് അസി. സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്.