കോലഞ്ചേരി: വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ റീജിയണൽ സോൺ രണ്ടിന്റെ എൽ.ആർ.ഡിയായി എം.പി. ജോസഫ് ചുമതലയേറ്റു. ടെൻസിംഗ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐ.സി.എം ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. അവാർഡ് നൈറ്റിന്റെ ഉദ്ഘാടനം പാസ്റ്റ് റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ്ജ് നിർവ്വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകൾക്ക് റീജിയണൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് നേതൃത്വം നൽകി. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
ജോസഫ് കേട്ടൂരാൻ, ഐ.സി. രാജു, സുനിൽ ജോൺ, ജോസഫ് അൽഫോൺസ്, മാത്യൂസ് അബ്രാഹം, ബിനോയ് പൗലോസ്, ഡോ. ടെറി തോമസ്, കെ.വി. പോൾ, പ്രതീഷ് പോൾ, ഡോയൽ എൽദോ റോയ്, ലിയ ജോർജ്ജ് , ഷാബു വർഗീസ്, ബി. പവിത്രൻ, ഗീവർഗീസ് ബാബു, ബാബു ജോൺ, വിൽസൺ ജോർജ്ജ്, തമ്പി നെച്ചി, മിനി ടെൻസിംഗ്, എം.കെ. സണ്ണി തുടങ്ങിയർ സംസാരിച്ചു.