
പറവൂർ: പെരുവാരം മഹാദേവക്ഷേത്രം ഉപദേശകസമിതി രാമായണ മാസാഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി പുരാണ, ഇതിഹാസങ്ങളെ ആസ്പദമാക്കിയുള്ള കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് എം.കെ. ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രജീഷ്, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ്തി, പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, മഹാദേവ സേവാ സമിതി പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, കൺവീനർ പ്രൊഫ. സതീശബാബു, കെ.ആർ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.