vazha

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചാലക്കൽ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. മഴ ശക്തമായപ്പോൾ ഏക്കർകണക്കിന് കൃഷിയിടങ്ങങളാണ് വെള്ളത്തിലായത്. ചാലക്കലിലെ പൊങ്ങംവേലി , ഇരുമ്പായി ,വട്ടച്ചാൽ ഭാഗങ്ങളിലാണ് കൃഷിയിടങ്ങളിൽ
വെള്ളം കയറിയത്. നിരവധി കർഷകരുടെ ഏത്തവാഴ, കപ്പ തുടങ്ങിയ വിളകളിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ കൃഷി നാശമുണ്ടായിരുന്നു. ഇത്തവണയും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.