class

ആലുവ: കുറുമശേരി യാനം ലൈബ്രറി വയോജനവേദി ആരോഗ്യ ബോധവത്കരണ ക്ലാസും ഔഷധക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. 'മഴക്കാലപൂർവ പ്രതിരോധവും കർക്കടക ചികിത്സയും' എന്ന വിഷയത്തിൽ പാറക്കടവ് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പി. രാധാമണി ക്ലാസെടുത്തു. പഞ്ചായത്ത് അംഗം ശാരദ ഉണ്ണിക്കൃഷ്ണൻ, കെ.ആർ. രാഹുൽ, എ.എസ്. ശരത് കെ.വി. സതീശൻ, എം.കെ. ശശി, സി.കെ. അശോകൻ എന്നിവർ സംസാരിച്ചു.