കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഈ വർഷത്തെ കർഷക ദിനാചരണത്തോടനുബന്ധിച്ച് മികച്ച കർഷകരെ
ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നെൽ കർഷകൻ, കേരകർഷകൻ, വനിതാ കർഷക, സമ്മിശ്ര കർഷകൻ,
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കർഷകൻ, വിദ്യാർത്ഥി കർഷകൻ, മുതിർന്ന കർഷകത്തൊഴിലാളി, ക്ഷീര കർഷകൻ, യുവകർഷകൻ, തേനീച്ച കർഷകൻ എന്നീ വിഭാഗങ്ങളിൽ അപേക്ഷ ക്ഷണിക്കും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ അപേക്ഷ പാസ്‌പോർട്ട് സൈസ് ഫോട്ടോ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി എന്നിവ സഹിതം 5 നു മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണം.