പറവൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ പറവൂരിൽ നടക്കും. രാവിലെ പത്തിന് എൻ.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ ആദ്യ വില്പന നിർവഹിക്കും.