rajeev

പെരുമ്പാവൂർ: രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം നേതൃസംഗമം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എ. റഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ-ഓർഡിനേറ്റർ അഡ്വ. ടി.ജി. സുനിൽ മുഖ്യാതിഥിയായി. നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്‌സിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.എം. ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജെ.കെ. റെജി 'രാജീവിന്റെ സ്വപ്നങ്ങൾ', സബീദ് ടി.എച്ച്.'ഓർമകളിൽ രാജീവ് ഗാന്ധി' എന്നതിനെക്കുറിച്ചും വിഷയാവതരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സഫീർ മുഹമ്മദ്, ബിനോയ് അരീക്കൽ, മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ്സിന്റെ സമര പോരാളി അരുൺ ചാക്കപ്പൻ പ്രവാസി കോൺഗ്രസ്സ് പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് എൻ.ഒ.ഹസ്സൻ, കർഷക കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പോൾ ചെതലൻ, യൂത്ത് കോൺഗ്രസ് കൂവപ്പടി മണ്ഡലം പ്രസിഡന്റ് അഖിൽ വർഗീസ്, രാജീവ് യൂത്ത് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ റിജു കുര്യൻ,ജനറൽ സെക്രട്ടറി പ്രിൻസ് മാത്യു, നിയോജക മണ്ഡലം ഭാരവാഹികളായ മിഥുൻ എബ്രഹാം,അഫ്‌സൽ ഇ. എ, ഷെയ്ഖ് മുഹമ്മദ് അഫസൽ തുടങ്ങിയവർ സംസാരിച്ചു.