
കുറുപ്പംപടി :കുടുംബശ്രീ കൂട്ടായ്മയും മുടക്കുഴ ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ മുടക്കുഴ ആയുർവേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. പഞ്ചായത്ത് ഓഫീസ്, കണ്ണൻചേരി മുകൾ , മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ഞി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എസ്. സുനിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , ജോസ്.എ.പോൾ , എ.ഡി.എസ് പ്രസിഡന്റ് ഷിജു റെജി കുമാർ , ആയുർവേദ ഡോക്ടർ ബിന്ദു തോമസ്, കുടുംബശ്രീ കോ-ഓർഡിനേറ്റ്ർ ജിജി , സി.ഡി.എസ് ചെയർപേഴ്സൻ ദീപശ്രീജിത്ത്, സാക്ഷരത പ്രേരക്മാരായ ബിന്ദു, രാധിക എന്നിവർ പ്രസംഗിച്ചു.