krishi-vadakkekara-

പറവൂർ: വടക്കേക്കര കൃഷിഭവന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. മുറവൻതുരുത്തിൽ പ്രവാസിയായ ശശിധരൻ കുമ്പളത്തുപറമ്പിലിന്റെ കൃഷിയിടത്തിൽ കപ്പ, പയർ എന്നീ കൃഷികളുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് വി.എസ്. ചിത്ര, പെസ്റ്റ് സ്‌കൗട്ട് കെ.ബി. ഉദയകുമാർ, ശശിധരൻ കുമ്പളത്തുപറമ്പിൽ, സി.ഡി.എസ് അംഗം അനിത പത്മനാഭൻ എന്നിവർ സംസാരിച്ചു.