കൊച്ചി: നടൻ ലാലു അലക്‌സിന്റെ മാതാവും വേളിയിൽ പരേതനായ വി.ഇ. ചാണ്ടിയുടെ ഭാര്യയുമായ അന്നമ്മ ചാണ്ടി (88) നിര്യാതയായി. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മറ്റു മക്കൾ: പരേതയായ ലൗലി, ലൈല, റോയ്. മരുമക്കൾ: ബെറ്റി (തേക്കുംകാട്ടിൽ, ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ, കുമരകം). സംസ്‌കാരം ഇന്ന് 2.30ന് പിറവം ഹോളി കിംഗ്‌സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.