ആലുവ: വ്യാജ വിദ്യഭ്യാസ യോഗ്യത രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിച്ച അൻവർ സാദത്ത് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് എൽ.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നതിനും മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
ആലുവ കെ.എസ് ആർ.ടി.സി ബസ് സ്റ്റാൻഡിന് ആസ്തിവികസന ഫണ്ട് ആദ്യം 5.89 കോടി രൂപയും പിന്നീട് 2.75 കോടി രൂപയും അനുവദിച്ചിട്ടും അനിശ്ചിതത്വത്തിലായി നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. കൺവീനർ എ.എം. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ എ.പി. ഉദയകുമാർ, വി. സലീം, എ. ഷംസുദ്ദീൻ, പി.എം. റഷീദ്, കെ.പി. ഷാജി, ഹുസൈൻ കുന്നുകര, ഡോ. മുകുന്ദൻ എന്നിവർ സംസാരിച്ചു.