വൈപ്പിൻ :ലോകോത്തര സ്‌പോർട്‌സ് ബ്രാൻഡായ ലിനിംഗ് ഞാറക്കൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിനെ ബ്രാൻഡിംഗിനായി തിരഞ്ഞെടുത്തു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സ്‌പോർട്‌സ് സെന്ററിന് ഈ അംഗീകാരം ലഭിക്കുന്നത്.സ്‌പോർട്‌സ് സെന്ററിൽ നടന്ന ചടങ്ങിൽ ലിനിംഗ് സൗത്ത് ഏഷ്യാ മാനേജിംഗ് ഡയറക്ടർ കപൂർ,ബി. സി. സി. ഐ. ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, ലിനിംഗ് ഏരിയാ മാനേജർ ചെന്താമരാക്ഷൻ പിള്ള, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ചെയർമാൻ അജിത്ത് മങ്ങാട്ട്, മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, എക്‌സിക്യുട്ടീവ് ഡയറക്ടർ ഹാരി റാഫേൽ എന്നിവർ സംസാരിച്ചു.