
മൂവാറ്റുപുഴ: ഭാരതീയ വ്യാപാരി വ്യവസായി എറണാകുളം ജില്ലാ നേതൃത്വ ശില്പശാലയും വ്യാപാരി-വ്യവസായി-സംരംഭക കൂട്ടായ്മയും പറവൂരിൽ സംഘടിപ്പിച്ചു. ഡോ.എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. നേതൃത്വം എങ്ങനെ വിശ്വാസ്യത ആർജ്ജിക്കാം എന്ന വിഷയത്തിൽ എസ്.ദിവാകരൻ പിള്ള പ്രഭാഷണം നടത്തി. ബി.വി.വി.എസ് ജില്ലാ പ്രസിഡന്റ് എൻ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ മാർഗദർശനത്തെകുറിച്ച് ബി.വി.വി.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി വി.രവികുമാർ സംസാരിച്ചു. ജില്ലാ പാലക് എസ്. സന്തോഷ് കുമാർ ഇൻഫൊർമേറ്റിവ് ക്ലാസെടുത്തു. ഖാദി ബോർഡ് നോഡൽ ഓഫീസർ ഫ്രാൻസിസ് സേവ്യർ കേന്ദ്രപദ്ധതികളെ സംബന്ധിച്ച് പ്രഭാഷണംനടത്തി. ഭാരവാഹികൾ എങ്ങനെയാകണം എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി എം.കെ.മുരുകൻ ക്ലാസെടുത്തു. കോ ഓർഡിനേറ്റർ എം.ജി. അനൂപ്, ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.ലൻജീവൻ, ജില്ലാ ട്രഷറർ കെ.എൻ. അജീവ് എന്നിവർ സംസാരിച്ചു.