പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മരുന്ന് കഞ്ഞി വിതരണവും പ്രഭാഷണവും നടക്കും. ഇന്ന് മുതൽ 6 വരെ നടക്കുന്ന പ്രഭാഷണത്തിൽ ഹോമിയോ, ആയുർവേദം, അലോപതി എന്നീ രംഗത്തെ പ്രഗൽഭ ഡോക്ടർമാരായ ഡോ. ഗീത വിജയൻ, ഡോ.അനു, ഡോ.പി.എൻ.കരം ചന്ദ്, ഡോ.ദിവാകരൻ എന്നിവർ പങ്കെടുക്കും. 3 ദിവസവും സൗജന്യ മരുന്ന് കഞ്ഞി വിതരണം ഉണ്ടായിരിക്കും. കർക്കടകമാസത്തെ ജീവിത ശൈലി, ഭക്ഷണക്രമം, ദിനചര്യ, ആരോഗ്യം എന്നീ വിഷയങ്ങളിലാണ് എസ്.എൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടക്കുന്നത്.ഭാരവാഹികളായ എ.കെ.സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.