nreg

മൂവാറ്റുപുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ

നേതൃത്വത്തിൽ വാർഡ് തലത്തിൽ പ്രതിഷേധ സമരം നടത്തി. മൂവാറ്റുപുഴ ഏരിയയിലെ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ സമരം സംഘടിപ്പിച്ചു. കല്ലൂർക്കാർട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി കെ.കെ.ജയേഷ്, പ്രസിഡന്റ് അനിൽ കെ.മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ എ.കെ.ജിബി, ലാലി, യൂണിയൻ ഏരിയാ കമ്മിറ്റി അംഗം ഷൈനി ബിജു, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി സജി അമ്പാട്ട് എന്നിവർ സംസാരിച്ചു.

പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ നടന്ന സമരം യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.രാജമോഹനൻ സംസാരിച്ചു. പതിനാലാം വാർഡിൽ ഏരിയാ ജോയിന്റ് സെക്രട്ടറി മറിയംബീവി നാസറും വാളകത്ത് വിവിധ വാർഡുകളിൽ ഏരിയാ പ്രസിഡന്റ് സുജാത സതിശൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ജമന്തി മദനൻ,സുശീല ദിവാകരൻ എന്നിവരും മഞ്ഞള്ളൂർ പഞ്ചായത്തിലെ വാർഡുകളിൽ യൂണിയൻ എരിയാ സെക്രട്ടറി സജി ജോർജ്, ജോ.സെക്രട്ടറി പി.ബി സാബു എന്നിവരും മാറാടി പഞ്ചായത്തിൽ ഏരിയാ കമ്മിറ്റി അംഗം വത്സല ബിന്ദുക്കുട്ടനും ആവോലി പഞ്ചായത്തിൽ ഏരിയാ ട്രഷറർ ഷാജു വടക്കനും ആയവന പഞ്ചായത്തിൽ ഏരിയാ വൈസ് പ്രസിഡന്റ് ഷീല സാബുവും സമരം ഉദ്ഘാടനം ചെയ്തു.