കൊച്ചി: ജില്ല പഞ്ചായത്തിന്റെയും ജില്ല ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കർക്കടക ഔഷധവാരം തുടങ്ങി. കച്ചേരിപ്പടി ആയുർവേദ ആശുപത്രിയിൽ നടന്ന ച‌ടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംജെ.ജോമി , വൈസ് പ്രസിഡന്റ് ഷൈനി ജോർജ് , ജില്ല മെഡിക്കൽ ഓഫീസർ ഡോ. സോണിയ ഇ.എ, ജില്ല പഞ്ചായത്ത് അംഗം ഷരോൺ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ ഔഷധക്കഞ്ഞി​ വിതരണം ഉണ്ടായിരിക്കും. ഈ മാസം 9 വരെയാണ് ഔഷധവാരാചരണം.