മരട്: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ മരട് നഗരസഭാ ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ ജ്വാല സമരം നടത്തി. നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, പൊതു സ്ഥലംമാറ്റം നടത്തുക, ഡി.എ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, നഗരസഭാ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി. ജൂഡി അദ്ധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറി പി.ഇന്ദു, കെ.ഐ. അശോകൻ എന്നിവർ സംസാരിച്ചു.