മരട്: നന്ദനം ചാരിറ്റബിൾ സൊസൈറ്റിയുടെ 13-ാം വാർഷികവും കുടുംബ സംഗമവും 7ന് രാവിലെ 10ന് മരട് അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നന്ദനം പ്രസിഡന്റ് ടി.എസ്.ലെനിന്റെ അദ്ധ്യക്ഷതയിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ പയ്യന്നൂർ മുരളി മുഖ്യപ്രഭാഷണം നടത്തും. മരട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജയകുമാർ, കൗൺസിലർ സി.ടി.സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. പി.ഡി. ശരത് ചന്ദ്രൻ, എൻ.എ.സാബു, പി.എസ്.സജീവ് തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ നന്ദനം പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്യും.