accident
ദേശീയപാതയിൽ മുട്ടത്ത് അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും

ആലുവ: ദേശീയപാതയിൽ ആലുവ മുട്ടത്ത് കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 ഒാളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ 22 പേർ ബസ് യാത്രക്കാരാണ്. ആറ് പേർ ചികിത്സയിലാണ്. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്.

ഇന്നലെ പുലർച്ചെ ആറോടെ മുട്ടം തൈക്കാവിന് സമീപമാണ് അപകടം. ആലുവയിൽനിന്ന് കാക്കനാട് ഭാഗത്തേക്കുപോയ ബസ് സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റി മുന്നോടെടുക്കുന്നതിനിടെ പിന്നിൽ വന്ന മത്സ്യലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായ ട്രെയിലർ ലോറിയിലും ഇടിച്ചു. ബസിന്റെ ഇരുവശങ്ങളും തകർന്നു. യാത്രക്കാരെ ആലുവയിലെയും കളമശേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗത സ്തംഭനമുണ്ടായി.