valiya-chal-thode

കളമശേരി: പെരിയാറിലെ ജലനിരപ്പ് ഉയർന്നാൽ ഏലൂർ നഗരസഭയിലെ ചിറാക്കുഴി, ബോസ്കോ കോളനി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട്. മഴ പെയ്താലും ഷട്ടർ തുറന്നാലും പ്രദേശവാസികളെ വെള്ളക്കെട്ട് ദുരിതം ബാധിക്കും.

ചിറാക്കുഴിയിലെ അഞ്ച് കുടുംബങ്ങളും ബോസ്കോ കോളനിയിലെ 29 കുടുംബങ്ങളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. വർഷത്തിൽ പല തവണ വെള്ളക്കെട്ട് ആവർത്തിക്കപ്പെടും. വലിയ ചാൽ തോട്ടിൽ ഷട്ടറുകൾ സ്ഥാപിച്ചാൽ ചിറാക്കുഴിയിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നാണ് കൗൺസിലർ മാഹിനും പ്രദേശവാസികളും പറയുന്നത്. നഗരസഭാ അധികൃതരേയും ഇറിഗേഷൻ വകുപ്പിനെയും ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.