കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ വായനശാലയുടെ 54-ാമത് വാർഷിക പൊതുയോഗവും ഐ. വി. ദാസ് അനുസ്മരണവും നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ പി. എച്ച്. നൗഷാദ് അദ്ധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി. കെ. അശോകൻ , മേഖലാ സമിതി കൺവീനവർ എ. എ. സന്തോഷ്‌, പി. ടി. അനൂപ്, പി. അലിയാർ, എ. എ. ഗോപി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ എം. ആർ. അജയൻ ചാക്കോ ഡേവിസ് എന്നിവർ പങ്കെടുത്തു.