
കൊച്ചി: കേരള യുക്തി വാദിസംഘം, മിശ്രവിവാഹവേദി, ഹ്യുമനിസ്റ്റ് യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സെക്യൂലം -2022 സമ്മേളനം സംഘടിപ്പിക്കും. ഏഴിന് രാവിലെ പത്ത് മണിക്ക് എറണാകുളം എം.ജി റോഡിലെ സഹോദരസൗധം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ.കെ.ദിനേശ്, കേരള ബാർ കൗൺസിൽ സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.എൻ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് പരിപാടി. മതമില്ലാത്ത ജീവൻ അവാർഡ്, നേതാക്കളെ ആദരിക്കൽ, മതമില്ലാത്ത കുട്ടികളുടെ സംഗമം, ഹ്യുമനിസ്റ്റ് യൂത്ത് കൺവെൻഷൻ എന്നീ പരിപാടികൾ നടക്കും