കാലടി: ഹരിജൻ മഹിളാ സമാജം ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ആലുവ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ആശ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ മെമ്പർ ആൻസി ജിജോ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.വി. അഭിജിത്, വാർഡ് അംഗം റിൻസി സാജു എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. താലൂക് എക്സിക്യുട്ടീവ് അംഗം വി.കെ.അശോകൻ, കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എസ്. പരീദ്, മേഖലാ സമിതി കൺവീനർ എ.എ സന്തോഷ് എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി കീർത്തി, ലൈബ്രറേറിയൻ കിങ്ങിണി ശ്യാം എന്നിവർ സംസാരിച്ചു.