ആലുവ: ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുന്നതിലും മെട്രോ സ്റ്റാൻഡ് അംഗീകരിക്കുന്നതിനുമായി നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായില്ല. ഇതേതുടർന്ന് വീണ്ടും യോഗം ചേരാൻ നിശ്ചയിച്ചു. മറ്റ് സ്റ്റാൻഡുകൾ പോലെ മെട്രോ സ്റ്റാൻഡ് അനുവദിക്കണമെന്നും ഓട്ടോറിക്ഷകൾക്ക് ഉടൻ ബോണറ്റ് നമ്പർ അനുവദിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ ഷൈജി ജോളി, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, ജോയിന്റ് ആർ.ടി.ഒ പി.ബി. ഷെഫീക്ക്, യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. ഐ. കുഞ്ഞുമോൻ (സി.ഐ.ടി.യു), പോളി ഫ്രാൻസിസ് (ഐ.എൻ.ടി.യു.സി), സി.വി. അനിൽ (എ.ഐ.ടി.യു.സി), സന്തോഷ് പൈ (ബി.എം.എസ്), ടി.ബി. മിനി (ടി.യു.സി.ഐ), അബ്ദുൾ സമദ് (എസ്.ഡി.ടി.യു) എന്നിവർ പങ്കെടുത്തു.