കൊച്ചി: ലയൺസ് ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹംഗർ പദ്ധതി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോസഫ് കെ.മനോജ് അവതരിപ്പിച്ചു. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബീന രവികുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി, പ്രൊഫ.സാംസൺ തോമസ്, ടി.പി.സജി, ജോർജ് സാജു, സിബി ഫ്രാൻസിസ്, ഷൈൻ കുമാർ, ജെയിംസ് അറക്കൽ, കേണൽ പോൾ, ബേബി, സിജി ജോയ് എന്നിവർ പങ്കെടുത്തു. ഡിസ്ട്രിക്ടിലെയും കൊച്ചിൻ സൗത്തിലെയും വിമൻസ് ഫോറം അംഗങ്ങളും സന്നിഹിതരായിരുന്നു. സെക്രട്ടറി സാബു രാമന്റെയും ട്രഷറർ സഞ്ജയ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ സംഗീതവിരുന്ന് അരങ്ങേറി. ലയൺസ് ക്ലബ് കൊച്ചിൻ സൗത്ത് അംഗം വി.കെ.വർഗീസും ഭാര്യ ഡോ.അശ്വതിയും 12,000 കിലോ അരി സംഭാവന ചെയ്തു.