ksusm

കൊച്ചി: പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പ് സംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷനും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും ചേർന്ന് അഞ്ച് മാസത്തെ ഓൺലൈൻ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബർ ഒന്ന് മുതൽ ജനുവരി 31 വരെയാണ് സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്നവേഷൻ ഇൻ ഡെവലപ്പിംഗ് ഇക്കണോമീസ് വിഭാഗത്തിന്റെ പരിശീലന കാലാവധി. സ്റ്റാർട്ടപ്പ് സംരംഭകർ 15ന് മുമ്പായി https://bit.ly/Stanford_KSUM_Kerala എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. പൂർണമായും ഓൺലൈനായ പരിപാടിയിൽ തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉള്ളവരാകണം. ഡിജിറ്റൽ ഉപകരണങ്ങളുമായി മികച്ച ബന്ധവും പ്രാവീണ്യവും ഉണ്ടാകണം എന്നീ വ്യവസ്ഥകൾ പാലിക്കണം.