krishi

കൊച്ചി: കഴിഞ്ഞ നാലു ദിവസമായി തുടരുന്ന പേമാരിയിൽ എറണാകുളം ജില്ലയിൽ 2,027കോടി രൂപയുടെ കൃഷി നശിച്ചതായി പ്രാഥമിക റിപ്പോർട്ട്. 4,6212.61 ഹെക്‌ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നാശനഷ്ടം സംബന്ധിച്ച് കർഷകർ നൽകിയ കണക്കാണിത്. വിശദമായ പരിശോധനയിലേ കൃത്യമായ കണക്ക് ലഭിക്കൂവെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.

ഏറ്റവുമധികം നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. നെല്ല്, റബർ, പച്ചക്കറികൾ, ജാതിക്ക, നാളികേരം തുടങ്ങിയ വിളകളെയും മഴ സാരമായി ബാധിച്ചു.

സംസ്ഥാന സർക്കാരിന്റെ നമ്മളും കൃഷിയിലേക്ക്, കുടുംബശ്രീയുടെ പൊലി പദ്ധതികളുടെ ഭാഗമായി നട്ടുവളർത്തിയ വിളകളും വെള്ളത്തിലായി.കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊലി പദ്ധതിയുടെ ഭാഗമായി 66,000 സ്ത്രീകൾ ഇത്തവണ കാർഷികവൃത്തിയിൽ സജീവമാണ്. ഏഴായിരം അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ 850 ഏക്കർ സ്ഥലത്താണ് കൃഷി. മഴ രണ്ടു ദിവസം കൂടി ശക്തമായി തുടർന്നാൽ കൃഷി പാടേ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങൾക്ക് ഈ വർഷവും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം.

 കൃഷി നാശം

ഹെക്ടർ, തുക ക്രമത്തിൽ

ആലുവ 2112. 54 50 .70 കോടി

അങ്കമാലി 1962.56 57.19 കോടി

കളമശേരി 174.18 4.89 കോടി

കീ‌ഴ്‌മാട് 1502.69 112.16 കോടി

കോതമംഗലം 9994 18 6.31 കോടി

മൂവാറ്റുപുഴ 2124. 18 30.14 കോടി

മുളന്തുരുത്തി 853.67 22.53 കോടി

നെടുമ്പാശേരി 3866.33 465.26 കോടി

ഞാറക്കൽ 76.61 10.22 കോടി

പറവൂർ 2037.21 12.23 കോടി

പെരുമ്പാവൂർ 13221.53 80.06 കോടി

പിറവം 2963.15 1036.64 കോടി

പുതൃക്ക 5428.98 89.95 കോടി

വൈറ്റില 94.94 1.50 കോടി