കൊച്ചി: ടൂറിസം പ്രൊഫഷണൽസ് ക്ലബ് സംഘടിപ്പിക്കുന്ന 15-ാം ഷൂട്ട് ദി റൈൻ മഴക്കാല പന്തുകളി മത്സരത്തിന് നാളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 24 ടീമുകൾ മാറ്റുരയ്ക്കും. ചില ടീമുകളിൽ വനിതകളുമുണ്ടെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ടൂറിസം പ്രൊഫഷണൽ ക്ലബ് പ്രസിഡന്റ് ഷേക്ക് ഇസ്മയിൽ, വൈസ് പ്രസിഡന്റ് ബിനോയ് പി.നായർ, സെക്രട്ടറി അമൽ സേനൻ, ജനറൽ കൺവീനർ തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകും.