കളമശേരി: ഏലൂർ പുതിയറോഡ് ജംഗ്ഷനടുത്തുള്ള ഫാൽക്കനിൽ ലോഡ് കയറ്റുന്നതിനായി നിർത്തിയിട്ടിരുന്ന ഓംമുരുക കണ്ടെയ്നർ ലോറിയിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ സ്വദേശിയായ അറുമുഖനാണ് ( 54) മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.