
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155-ാം നമ്പർ പാർപ്പാകോട് ശാഖയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ "ആദരവ് 2022" സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.പ്രദീപ് സ്വാഗതം ആശംസിച്ചു. കെ. എസ്. അജീഷ് കുമാർ, പി.ആർ.അഭിലാഷ്, ഗൗതം സുരേഷ് ബാബു, കെ.എസ്.മനീഷ്, ധന്യ പുരുഷോത്തമൻ, ഉഷാ മോഹനൻ, കുമാരി മോഹനൻ, എ.എൻ.വിനോദ്, എ.കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.കെ സാജൻ കൃതജ്ഞത പറഞ്ഞു. ഡോ.പ്രമോദ് ചന്ദ്രൻ, ബിന്ദു വിനോദ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.