തൃക്കാക്കര: സംസ്ഥാനത്ത് കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് വ്യാപക നാശനഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1062 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസപെട്ടു. 2,04,488ൽ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. 13 വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഹൈടെൻഷൻ ലൈനുകളിൽ 124 പോസ്റ്റുകളും ലോടെൻഷൻ ലൈനുകളിൽ 682 പോസ്റ്റുകളും തകർന്നു. ഹൈടെൻഷൻ വൈദ്യുതി കമ്പികൾ 115 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 2820സ്ഥലങ്ങളിലും പൊട്ടിവീണു.
ലഭ്യമായ കണക്കുകൾ പ്രകാരം വിതരണശൃംഖല പൂർവസ്ഥിതിയിൽ എത്തിക്കാൻ ഏകദേശം 7.43 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു.
നാശനഷ്ടം (ജില്ല തിരിച്ച്).
#എറണാകുളം 73.62 ലക്ഷം രൂപ
#തിരുവനന്തപുരം 112.63ലക്ഷംരൂപ
#പത്തനംതിട്ട 48.65 ലക്ഷം രൂപ
# കൊല്ലം 22.91 ലക്ഷംരൂപ
# തൃശൂർ 59.33ലക്ഷം രൂപ
# കോട്ടയം 109.86ലക്ഷം രൂപ
# കോഴിക്കോട് 50 ലക്ഷം രൂപ
# കണ്ണൂർ 63.35 ലക്ഷം രൂപ
# കാസർകോഡ് 58.79 ലക്ഷം രൂപ
# മലപ്പുറം 64.34 ലക്ഷം രൂപ