
അങ്കമാലി: കേരളാ മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് യുണിയൻ അങ്കമാലി യൂണിറ്റ് സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഐ. കുര്യാക്കോസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രടറി വി. ടി. ശശി ,സി.എ. യുസഫ്, കെ.എം.സി. എസ്.യു ജില്ലാ പ്രസിഡന്റ് എം.കെ സേതുമാധവൻ, എം.കെ. റോയി എന്നിവർ സംസാരിച്ചു.
അംബേദ്ക്കർ ദേശീയപുരസ്കാരം ലഭിച്ച കെ.എം ഗൃഹേശ്വരിയെയും എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ അഞ്ജന കൃഷ്ണയെയും ഡി.കെ. സന്തോഷ് കുമാർ എന്നിവരെയും അനുമോദിച്ചു. ഭാരവാഹികളായി ടി. വൈ.ഏല്യാസ് ( പ്രസിഡന്റ്) സജി തോമസ് (വൈസ് പ്രസിഡന്റ്) എം.വി ഗീത (സെക്രട്ടറി ) പി.കെ സജിനി (ജോയിന്റ് സെക്രട്ടറി) കെ.കെ. ഷിജി (ട്രഷറർ), വനിത വിഭാഗം ഭാരവാഹികൾ കെ.പി.പ്രഭ പ്രസിഡന്റ്) സെക്രട്ടറി കെ.ടി. ശാന്ത (സെക്രട്ടറി) ഗീത ഹരിദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.