
കളമശേരി: കനത്ത മഴയെ തുടർന്ന് വട്ടേക്കുന്നത്ത് പുഞ്ചത്തോട് സന്ധ്യാ സദനത്തിൽ സുശീലാമ്മയുടെ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അപകടമുണ്ടായപ്പോൾ വീട്ടുടമ മകളുടെ വീട്ടിലായിരുന്നു. വാർഡ് കൗൺസിലർ കെ.യു.സിയാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ, വില്ലേജ്, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.