കിഴക്കമ്പലം: സി.പി.എം വെസ്റ്റ് മോറക്കാല, കടമ്പ്രയാർ ബ്രാഞ്ചുകൾ സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ടി.വി.വിജു അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൻ.വി വാസു, എം.കെ.വേലായുധൻ, വത്സ എൽദോ തുടങ്ങിയവർ സംസാരിച്ചു.