തൃപ്പൂണിത്തുറ: മേഖലയിലെ സമഗ്ര ഇടപെടലുകൾ ലക്ഷ്യമാക്കി കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ്, ബ്ലോക്കുതലത്തിൽ കർഷക സഭ സംഘടിപ്പിച്ചു. ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മണീട്, മുളന്തുരുത്തി, ഉദയംപേരൂർ പഞ്ചായത്തുകളിൽ നിന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷയായി. ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ഇന്ദു നായർ സ്വാഗതം പറഞ്ഞു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ.ഗോപി, എടയ്ക്കാട്ടുവയൽ കൃഷി ഓഫീസർ ഡൗളിൻ പീറ്റേഴ്സ്, മുളന്തുരുത്തി കൃഷി ഓഫീസർ ആശാരാജ്, മണീട് കൃഷി ഓഫീസർ മേരിമോൾ ജേക്കബ്, ആമ്പല്ലൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ എം.എൽ.സൂസി, ഉദയംപേരൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്.സലിമോൻ, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് കെ.ജി. രവീന്ദ്രനാഥ്, തൊമ്മച്ചൻ, പി.കെ.സുകുമാരൻ, അബ്ദുൾ കരിം, ബിനോ വി. ജോർജ് എന്നിവർ വിവിധ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.