കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ് വിഭാഗവും നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളും ചേർന്ന് മുലയൂട്ടൽ വാരാചരണം നടത്തി. വി.ജി.സുശീല ഉദ്ഘാടനം ചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും സമീകൃത ആഹാരത്തെക്കുറിച്ചും നഴ്സിംഗ് വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ ഡോ.എൻ.എ.ഷീല ഷേണായ്, ഡോ.പ്രീതി ജവഹർ, ലിൻസി ഐസക്, ദീപക് കെ.നായർ തുടങ്ങിയവർ സംസാരിച്ചു .