state

കൊച്ചി: കേരള കുടുംബി ഫെഡറേഷൻ സംസ്ഥാന സമ്മേളനം 6,7 തീയതികളിൽ എറണാകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആറിന് രാവിലെ 10ന് എറണാകുളം നോർത്ത് കുടുംബി സേവാസമിതി ഹാളിൽ പ്രതിനിധി സമ്മേളനം ഡോ.വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഓലിയിൽ ജി. ബാബു അദ്ധ്യക്ഷത വഹിക്കും. 7ന് രാവിലെ 9.30ന് ടൗൺ ഹാളിൽ മഹിളാസമ്മേളനം മന്ത്രി പി. രാജീവും പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. ഓലയിൽ ജി. ബാബു, ജനറൽ സെക്രട്ടറി എസ്. സുധീർ, മീഡിയ കൺവീനർ എൻ. വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.