അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തും ആയുർവേദ ഡിസ്പെൻസറിയും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷയായിരുന്നു. കർക്കടചര്യ എന്ന വിഷയം ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി. പങ്കെടുത്ത എല്ലാവർക്കും മരുന്നും കർക്കിടക കഞ്ഞിക്കൂട്ടും വിതരണം ചെയ്തു.ഡോ.ജോസ്ലിൻ ജാസ്മിൻ ജോസ്,ഡോ.ജോർജ് പോൾ, ഡോ.ദീപ്തി ജോസഫ് ഡോ.ഗായത്രി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.