പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ വനിതാ കൂട്ടായ്മകൾക്ക് പച്ചക്കറിത്തൈകളും വിത്തും ജൈവക്കൂട്ടും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പച്ചക്കറിത്തൈകളും, വൈസ് പ്രസിഡന്റ് പി.പി. അരൂഷ് തെങ്ങിൻ തൈകളുടെയും വിതരണം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കമല സദാനന്ദൻ, പി.വി. മണി എന്നിവർ വിത്തുകൾ വിതരണം ചെയ്തു.