
കൊച്ചി: വർഷങ്ങളായി ഒമ്പത്, പത്ത് ക്ലാസ്സുകളിൽ രണ്ടാമത്തെ ഡിവിഷനിൽ അദ്ധ്യാപകരെ നിലനിർത്തുന്നതിനായി അനുവദിച്ചു കൊണ്ടിരുന്ന 1:40 അനുപാത ആനുകൂല്യം ഈ വർഷം നൽകുന്നതല്ല എന്ന ഉത്തരവ് പൊതു വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയും അദ്ധ്യാപക സമൂഹത്തോടുള്ള അവഹേളനവുമാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി ആരോപിച്ചു. സർക്കാരിന്റെ അദ്ധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.