കിഴക്കമ്പലം: കർഷകദിനാചരണത്തോടനുബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്ത് പരിധിയിലെ കർഷകരെ ആദരിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ജൈവ കർഷകൻ, വനിതാ കർഷക, വിദ്യാർത്ഥി കർഷക, പട്ടിക ജാതി-പട്ടിക വർഗത്തിൽപ്പെട്ട കർഷകർ, ക്ഷീര കർഷകൻ, സമ്മിശ്ര കർഷകൻ, മികച്ച പാടശേഖര സമിതി, മുതിർന്ന കർഷകൻ എന്നിവരെയാണ് ആദരിക്കുന്നത്. താത്പര്യമുള്ളവർ 10 ന് മുമ്പ് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.