പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ ഓച്ചാംതുരുത്ത്, നടുത്തുരുത്ത് ഭാഗങ്ങളെ വികസന പദ്ധതികളിൽപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി 1, 2, 3, 4 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ. മോർച്ച സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര, മണ്ഡലം പ്രസിഡന്റ് പി.അനിൽകുമാർ, ദേവച്ചൻ പടയാട്ടിൽ, അജിൽകുമാർ, സജീവ് മേനോൻ, മധുസൂദനൻ പിള്ള, പി.എം. സുനിൽകുമാർ, അബ്രഹാം ആലുക്ക, ജോസ് പീറ്റർ, ശശി കാട്ടുങ്ങ, സുനിൽകുമാർ, ഓമന രവീന്ദ്രൻ, കൂവപ്പടി ഹരി എന്നിവർ സംസാരിച്ചു.