പറവൂർ: കൈതാരം വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായിരുന്ന ലഹിതയുടെ ഓർമ്മയ്ക്കായി ജീവാമൃതം ട്രസ്റ്റ് ഏർപ്പെടുത്തിയ ഹൃദയപൂർവം വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം മുൻ എം.എൽ.എ പി. രാജു നിർവഹിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, കെ.വി. രവിന്ദ്രൻ, ജിൻസി തോമസ്, എം.ടി. നിക്സൺ, വി.സി. റൂബി, സിന്ധു നാരായണൻ കുട്ടി, പ്രൊഫ.വി. ജിജി, കെ.കെ. സതീശൻ, കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.