പെരുമ്പാവൂർ: എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രതിഷേധത്തിന്റെ ഏരിയാതല ഉദ്ഘാടനം മുട്ടത്തുമുകളിൽ ആർ.എം. രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി ഐസക്, യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ലൈല അബ്ദുൾഖാദർ, സെക്രട്ടറി ഇ.എൻ.സജീഷ്, എ.എൻ.രാജീവ്, ലത രവി, ഗീത മോഹനൻ, അഭിജിത് അനിൽ എന്നിവർ സംസാരിച്ചു.