പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യ കർക്കടകം എന്ന പേരിൽ ആരോഗ്യ സെമിനാറും കർക്കടകക്കഞ്ഞി വിതരണവും നടത്തി. പ്രസിഡന്റ് മിനി ബാബു സെമിനാർ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡോക്ടർ പോൾ തോമസ് പൈനാടത്ത് ക്ലാസെടുത്തു. കർക്കടകക്കഞ്ഞിയുടെ വിതരണം വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ നിർവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, പഞ്ചായത്ത് അംഗങ്ങളായ എം.ഒ.ജോസ്, ഹരിഹരൻ പടിയ്ക്കൽ, കെ.പി.ചാർളി, ശശികല രമേശ്, മരിയ മാത്യു, പി.എസ്.നിത, എം. നവ്യ, സി.ഡി.എസ് ചെയർപേഴ്സൺ ഷൈജി ജോയി, വൈസ് ചെയർപേഴ്സൺ സൗമ്യ സുബാഷ്, മെമ്പർ സെക്രട്ടറി കെ.എൻ. സുനിൽകുമാർ, കമ്മ്യൂണിറ്റി കൗൺസിലർ പത്മിനി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.