പറവൂർ: കൈതാരം ആൽഫ പാലിയേറ്റീവ് കെയറിന്റെ എട്ടാമത് വാർഷികവും സാന്ത്വന സംഗമവും എറണാകുളം ജനറൽ ആശുപത്രി പാലിയേറ്റീവ് വിഭാഗം ഡോ. അതുൽ ജോസഫ് മാനുവൽ ഉദ്ഘാടനം ചെയ്തു. സോവനീർ പ്രകാശനം ഡോ. സുനിൽ പി. ഇളയിടവും വിദ്യാർത്ഥികളുടെ ന്യൂസ് പേപ്പർ ചലഞ്ച് ഉദ്ഘാടനം ഡോ. ജി. മോഹനും നിർവഹിച്ചു. പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ഒ.എം. ജോബി, ലിൻസി വിൻസൻറ്, സിന്ധു നാരായണൻകുട്ടി, വി.എച്ച്. ജമാൽ, എ.കെ. രഞ്ജൻ, എം.കെ. സക്കീർ ഹുസൈൻ, എൻ.ഇ. സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. കാൻസറും പക്ഷാഘാതവും തുടങ്ങിയ ഗുരുതര രോഗങ്ങളുമായി വലയുന്ന എഴുന്നൂറോളം രോഗികളാണ് നിലവിൽ ആൽഫയുടെ സാന്ത്വനം അനുഭവിക്കുന്നത്. ഫിസിയോതെറാപ്പി, മെഡിസിൻ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ആവശ്യകതയനുസരിച്ച് വ്യത്യസ്തങ്ങളായ സൗജന്യ സേവനങ്ങൾ ആൽഫ നൽകുന്നുണ്ട്.