കാലടി : ബാംബൂ കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു മലയാറ്റൂർ പഞ്ചായത്ത് സമ്മേളനം ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. കെ. വത്സൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ .അയ്യപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യകാല പനമ്പ് നെയ്ത്ത് തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. എസ്. എസ്. എൽ.സി ,പ്ളസ് ടു അവാർഡ് ദാനം സി.ഐ.ടി.യു അങ്കമാലി ഏരിയാ സെക്രട്ടറി സി .കെ സലിംകുമാർ നിർവഹിച്ചു. സി.ഐ.ടി.യു പഞ്ചായത്ത് കൺവീനർ സി. എസ്. ബോസ് പുതിയ അംഗങ്ങളുടെ പാസ് ബുക്ക് വിതരണം ചെയ്തു. പി. ജെ. ബിജു, സജന വിഷ്ണു, സാജൻ പാലമറ്റം, ഐ. വി ശശി എന്നിവർ സംസാരിച്ചു. കെ .കെ. വത്സൻ (പ്രസിഡന്റ്), കെ. അയ്യപ്പൻ (സെക്രട്ടറി ), സജന വിഷ്ണു (ട്രഷറർ).എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.