കൊച്ചി: ഒഴിവുകൾ നികത്തുക, ജോലി ഭാരം കുറയ്ക്കുക, വനിതാ ലോക്കോ പൈലറ്റുമാർക്ക് അർഹിക്കുന്ന ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശവ്യാപകമായി ഏകദിന നിരാഹാര സമരം നടത്തി. പാർലമെന്റ് ലേബർ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എളമരം കരിം എം. പി ഉദ്ഘാടനം ചെയ്തു.