കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂർ ആർ.എ.ടി.ടി.സിയിൽ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന വിഷയത്തിൽ 10, 12 തീയതികളിൽ ക്ലാസുകൾ സംഘടിപ്പിക്കും. താത്പര്യമുള്ള കർഷകർ, കുടുംബശ്രീ പ്രവർത്തകർ 0484- 2703838, 8075836152 നമ്പറുകളിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം.